​മാള: ​നിലമ്പൂരിലെ പ്രളയബാധിതർക്കായി പാലിശ്ശേരി ​എസ്.എൻ.ഡി.പി ഹയർ ​സെക്കൻഡറി സ്‌കൂളിലെ ജീവനക്കാർ സമാഹരിച്ച അവശ്യ വസ്തുക്കൾ കൈമാറി. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ​സ്കൂൾ മാനേജർ ​പി.എൻ ശങ്കരൻ ​നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷേർളി സൈമൺ, ​പ്രധാനാദ്ധ്യാപിക ഇ.ഡി ദീപ്തി, ​പി.ടി.എ പ്രസിഡന്റ് ബിജു കുന്നുംപുറം​,​ സ്റ്റാഫ് സെക്രട്ടറി ​എം.പി അനിൽകുമാർ എന്നിവർ സംസാരിച്ചു.​