കുന്നംകുളം: പ്രളയ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സഹായവുമായി സേവാഭാരതി. ജില്ലയിലെ വിവിധ സേവാഭാരതി യൂണിറ്റുകൾ ശേഖരിച്ച പത്ത് ലോഡ് സാധനങ്ങളുമായി വാഹനങ്ങൾ കുന്നംകുളത്ത് നിന്നും ഇന്നലെ രാവിലെ പുറപ്പെട്ടു. ഫൈബർ സെപ്ടിക് ടാങ്കുകൾ, ടാർപ്പായകൾ, ശുചീകരണ സാമഗ്രികൾ, ഭക്ഷണസാധനങ്ങൾ തുടങ്ങിയവയാണ് കൊടുത്തയച്ചിട്ടുള്ളത്. കുന്നംകുളം സി.ഐ: കെ.ജി. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ആർ.എസ്.എസ് ജില്ലാ സഹ കാര്യവാഹക് രാജീവ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജേഷ്, യുവമോർച്ച സംസ്ഥാന സമിതി അംഗം ജെബിൻ എന്നിവരുടെ നേതൃത്വത്തിലാണ് വയനാട്ടിലേക്ക് വാഹനങ്ങൾ പോയിട്ടുള്ളത്.