swarnam
..

അന്തിക്കാട്: കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി. ചെമ്മാപ്പിള്ളി പൊന്നാനത്ത് സുജിത്തിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ഭാര്യ രമ്യയുടെ കൈയിൽ നിന്നാണ് ഒരു പവന്റെ സ്വർണ വളയും, മോതിരവും അടങ്ങുന്ന പേഴ്സ് നഷ്ടപ്പെടുന്നത്. മുറ്റിച്ചൂർ അഞ്ചങ്ങാടി പ്രദേശത്ത് നിന്നും പഴ്സ് കളഞ്ഞു കിട്ടിയ കുറുവത്ത് വീട്ടിൽ അനിൽകുമാർ അന്തിക്കാട് പൊലീസിൽ ഏല്പിക്കുകയായിരുന്നു. അന്തിക്കാട് സി.ഐ: പി.കെ മനോജ് കുമാർ, എസ്.ഐ: കെ.ജെ ജിനേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉടമയ്ക്ക് സ്വർണം കൈമാറി.