പാവറട്ടി: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന മലബാർ പ്രദേശങ്ങളിലെ കുടുംബങ്ങളിലേക്ക് അവശ്യസാധനങ്ങളുമായി വെങ്കിടങ്ങ് യംഗ് സ്റ്റേഴ്‌സ് ക്ലബ്ബ് പ്രവർത്തകർ യാത്രയായി. ചടങ്ങിന്റെ ഫ്‌ളാഗ് ഓഫ് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.സി. ജോസഫ് അദ്ധ്യക്ഷനായി.
വാർഡ് മെമ്പർമാരായ അപ്പു ചീരോത്ത്, ഗ്രേസി ജേക്കബ്, എൻ.എസ്. വിമല, സാംസ്കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, വെങ്കിടങ്ങ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. പി.കെ. ഉണ്ണി മാസ്റ്റർ സ്വാഗതവും രാജേഷ് കൂട്ടാലക്കൽ നന്ദിയും പറഞ്ഞു.