ഗുരുവായൂർ : ജന്മാഷ്ടമി ആഘോഷങ്ങൾക്കായി ഗുരുപവനപുരി ഒരുങ്ങി. കണ്ണന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി 19.17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി. 23നാണ് അഷ്ടമിരോഹിണി. പിറന്നാൾ സദ്യ വിളമ്പുന്നതിനായി തെക്കേനടയിൽ പ്രത്യേക പന്തൽ ദേവസ്വം ഒരുക്കുന്നുണ്ട്. 20,000 പേർക്കാണ് സദ്യ. പ്രത്യേക പന്തലിലും അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ വിളമ്പുക. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പിറന്നാൾ സദ്യ. ക്ഷേത്ര ദർശനത്തിനും നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വി.ഐ.പി ദർശനം, മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക ദർശനം എന്നിവ അനുവദിക്കില്ല. കിഴക്കേ ഗോപുരം വഴിയാണ് ദർശനത്തിനുള്ള വരി ക്രമീകരിക്കുക. വരി നിൽക്കുന്ന പന്തലിൽ നിന്നും ആരംഭിക്കുന്ന വരി കിഴക്കേ നട പന്തലിലൂടെ സത്രം ഗേറ്റ് വഴി പൂന്താനം ഓഡിറ്റോറിയത്തിൽ ക്രമീകരിക്കും. അഷ്ടമിരോഹിണി ദിനത്തിൽ പ്രധാന വഴിപാടായ അപ്പം അമ്പതിനായിരത്തോളം നേദിക്കും. അപ്പം വഴിപാടിന് മൂൻകൂർ സംവിധാനം ദേവസ്വം ഏർപ്പെടുത്തി. കുറഞ്ഞത് 30 രൂപയ്ക്കും പരമാവധി 450 രൂപയ്ക്കും അപ്പം ശീട്ടാക്കാം. 30 രൂപയ്ക്ക് 2 അപ്പമാണ് ലഭിക്കുക