കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ കീഴിലുള്ള മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് ഒരു കോടിയോളം രൂപ വായ്പയായി വിതരണം ചെയ്തു. ധനലക്ഷ്മി ബാങ്കിന്റെ തിരുവഞ്ചിക്കുളം ബ്രാഞ്ചാണ് മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് വായ്പ അനുവദിച്ചത്. യുണിയൻ ഹാളിൽ നടന്ന വായ്പാ വിതരണം സെക്രട്ടറി പി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ബി. ജയലക്ഷ്മി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ബേബി റാം വായ്പാ വിതരണം നിർവഹിച്ചു. ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജർ വി.ബി. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി ധനലക്ഷ്മി ബാങ്ക് തിരുവഞ്ചിക്കുളം ശാഖ മാനേജർ ഫസീല എം. സഗീർ, മൈക്രോ ഫിനാൻസ് ഓഫീസറും അസി: ബാങ്ക് മാനേജരുമായ കെ.പി പ്രശോഭ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ ഡിൽഷൻ കൊട്ടേക്കാട്ട്, യൂണിയൻ കൗൺസിലർമാരായ കെ.ജി. ഉണ്ണികൃഷ്ണൻ, ഇ.ജി. സുഗതൻ, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് സുലേഖ അനിരുദ്ധൻ, സെക്രട്ടറി ജയാരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.