തൃശൂർ: ചേലക്കര നിയോജകമണ്ഡലത്തിലെ സർക്കാർ എയ്ഡഡ് മേഖലയിലുള്ള 57 എൽ.പി, യു.പി സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികളൊരുങ്ങുന്നു. 377 ലാപ്‌ടോപുകളും 143 പ്രോജക്ടറുകളും സ്പീക്കറുകളും അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി സഹായത്തോടെ കൈറ്റ് കേരള മുഖേനയാണ് സ്മാർട്ട് ക്ലാസ് മുറിയിലേക്കുള്ള ഉപകരണങ്ങൾ ലഭ്യമാക്കിയത്.