വടക്കാഞ്ചേരി : സാഹിത്യകാരന്മാർ സമൂഹത്തിന്റെ വെളിച്ചമാകണമെന്ന് എം.ടി. വാസുദേവൻ നായർ . ആറ് പതിറ്റാണ്ടായി സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന കഥാകൃത്ത് പി. ശങ്കരനാരായണന് വടക്കാഞ്ചേരി കേരളവർമ്മ പൊതുവായനശാല നൽകിയ ആദരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വായനശാലയുടെ ഉപഹാരവും മന്ത്രി എം. ടിക്ക് കൈമാറി. അറുപത് വർഷക്കാലമായി ശങ്കരനാരായണന്റെ വിവിധ ആനുകാലികങ്ങളിൽ വന്ന കഥകൾ സമാഹരിച്ച് തയ്യാറാക്കിയ ഞാറ്റുവേലയുടെ പ്രകാശനം എം.ടി നിർവ്വഹിച്ചു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ എം. ആർ. അനൂപ് കിഷോർ, കുഞ്ഞിക്കണ്ണൻ വാണിമേൽ, ആർട്ടിസ്റ്റ് ജെ. ആർ. പ്രസാദ്, പാങ്ങിൽ ഭാസ്‌ക്കരൻ, സി. എ കൃഷ്ണൻ, വേണു അണ്ടേങ്ങാട്ട്, ജോൺസൺ പോണല്ലൂർ, ഗംഗാധരൻ ചങ്ങാലൂർ, ജി. സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.പി. ശങ്കരനാരായണൻ മറുപടി പ്രസംഗം നടത്തി