കൊടുങ്ങല്ലൂർ: മഹാസമാധി ദിനത്തിൽ കോട്ടപ്പുറം വള്ളം കളി നടത്താനുള്ള ടൂറിസം സാംസ്‌കാരിക വകുപ്പിന്റെ തലതിരിഞ്ഞ നീക്കം ഉപേക്ഷിക്കണമെന്നും വള്ളംകളി മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും എസ്.എൻ.ഡി.പി യോഗം പുല്ലൂറ്റ് വടക്കുംപുറം ശാഖയുടെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മഹാസമാധി ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളെ അവഗണിച്ച് ആർത്തുല്ലസിക്കാൻ കോപ്പുകൂട്ടുന്ന ദുഷ്ടബുദ്ധി ആരുടേതായാലും അത് മുളയിലേ നുള്ളാൻ സർക്കാർ തയ്യാറാകണമെന്നും പ്രസിഡന്റ് ബേബി ഗിരീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ആവശ്യപ്പെട്ടു. യോഗം യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡംഗം ഡിൽഷൻ കൊട്ടേക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ശാഖാംഗങ്ങൾ കൂടിയായ നഗരസഭാ വൈസ് ചെയർമാൻ ഹണീ പിതാംബരൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമനാഥൻ, പുല്ലൂറ്റ് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി വിപിനൻ, മുൻ ശാഖ സെക്രട്ടറി ഇ.എസ്. ശങ്കരനാരായണൻ, ശാഖാ യുണിയൻ കമ്മിറ്റിയംഗം ജാനകി ബാലൻ , ബാലൻ നാന്നാകുളത്ത്, വി.എൻ. പ്രതാപൻ, ശാഖാ സെക്രട്ടറി വി.വി രവി, വൈസ് പ്രസിഡന്റ് സി.കെ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ബേബി ഗീരീഷ് (പ്രസിഡന്റ്), സി.എസ്. ഷാജി (വൈസ് പ്രസിഡന്റ്), വി.വി. രവി (സെക്രട്ടറി), ജാനകി ബാലൻ (യൂണിയൻ കമ്മിറ്റിയംഗം), ദേവി ദാസൻ കൊല്ലംപറമ്പിൽ, ബിജു പാറയ്ക്കൽ, സുജ ജോയ്, ഹണി പീതാംബരൻ, ഗിരിജൻ പാച്ചേരി, പി.എസ്. അനിൽകുമാർ, ശ്രീനിവാസൻ പീടികപറമ്പിൽ (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ കൗൺസിലർ എം.കെ. തിലകൻ വരണാധികാരിയായി..