വാടാനപ്പിള്ളി : അഖില കേരള ധീവരസഭ ഏങ്ങണ്ടിയൂർ കരയോഗവും എങ്ങണ്ടിയൂർ സൗഹൃദവേദി യു.എ.ഇയുടെയും ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ പുരസ്കാര വിതരണവും യു ഐ മാധവൻ മാസ്റ്റർ അനുസ്മരണ യോഗവും ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. കോട്ടക്കടപ്പുറം ഫിഷറീസ് യു.പി സ്കൂളിൽ നടന്ന യോഗത്തിൽ കരയോഗം പ്രസിഡന്റ് ഒ.എസ് ഷണ്മുഖൻ അദ്ധ്യക്ഷത വഹിച്ചു .
ധീവരസഭ മുൻ സംസ്ഥാന പ്രസിഡന്റ് പി.എൻ ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ധീവര സഭ സംസ്ഥാന സെക്രട്ടറി ജോഷി ബ്ലോങ്ങാട്ട് അവാർഡ് വിതരണവും ധീവരസഭ ചാവക്കാട് താലൂക്ക് പ്രസിഡന്റ് കെ.എസ് നാരായണൻ, തളിക്കുളം ബ്ലോക്കിലെ ബെസ്റ്റ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി തെരഞ്ഞെടുത്ത പി.എം വിദ്യാസാഗറിനെ ആദരിക്കലും നടത്തി. കരയോഗം സെക്രട്ടറി പി.എസ് ചന്ദ്രശേഖരൻ, സ്ക്കൂൾ ഹെഡ്മിസ്ട്രസ് യു.വി സുമ, പി.വി ദാസൻ, ബീന ശശാങ്കൻ, ഉഷ സുകുമാരൻ, റോഷ്നി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു