ഉദ്യമത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ അധികൃതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു
എരുമപ്പെട്ടി: എരുമപ്പെട്ടി ഉദ്യമം എഡ്യുക്കേഷൻസ് ഫോർ തോട്ട്സിന്റെ നേതൃത്വത്തിൽ ദുരിത ബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നിലമ്പൂർ ചുങ്കത്തറ എം.ബി.എം ഹയർ സെക്കൻഡറി സ്കൂളിലേയും പള്ളിക്കുത്ത് ഗവ.യു.പി സ്കൂളിലേയും വിദ്യാർത്ഥികൾക്കാണ് ബാഗ്, പുസ്തകം ഉൾപ്പടെയുള്ള പഠനസാമഗ്രികൾ വിതരണം ചെയ്തത്. പ്രളയത്തിൽ ഇവരുടെ വീടുകളിൽ വെള്ളം കയറി മുഴവൻ വസ്തുക്കളും നശിച്ചിരുന്നു. ഉദ്യമം എഡ്യുക്കേഷൻസ് ഫോർ തോട്ട്സ് ചീഫ് കോഡിനേറ്റർ മേജർ കെ.പി. ജോസഫ്, കോഡിനേറ്റർമാരായ കെ.എ. ഫരീദലി, റഷീദ് എരുമപ്പെട്ടി എന്നിവർ സ്കൂൾ പഠനോപകരണങ്ങൾ കൈമാറി. ഹെഡ് മാസ്റ്റർ സജി ജോൺ, പി.ടി.എ പ്രസിഡന്റ് പി. ഹസൈനാർ, തോമാസ് മാത്യു, ടെസി തോമാസ്, പി.എം. മത്തായി, ഷേബ എൽസാ കോശി എന്നിവർ പങ്കെടുത്തു.