തൃശൂർ : ജില്ലയിൽ കാലവർഷക്കെടുതിയെ തുടർന്ന് തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഭൂരിഭാഗവും പിരിച്ചുവിട്ടു. നിലവിൽ 39 ക്യാമ്പുകളാണുള്ളത്. ഇവയിൽ 1,221 കുടുംബങ്ങളിലെ 3,730 പേർ കഴിയുന്നു. പുരുഷന്മാർ 1497, സ്ത്രീകൾ 1563, കുട്ടികൾ 670. തലപ്പിള്ളി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകളില്ല. ചാലക്കുടിയിലും കുന്നംകുളത്തും ഓരോ ക്യാമ്പുകൾ മാത്രം. ചാലക്കുടി താലൂക്കിൽ കിഴക്കുംമുറി ഹെൽത്ത് സെന്ററിലെ ക്യാമ്പിൽ ആറ് പേരുണ്ട്. കുന്നംകുളം താലൂക്കിൽ പോർക്കുളം കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ 15 പേർ കഴിയുന്നു. മറ്റ് താലൂക്കുകളിലെ ക്യാമ്പുകൾ, ആകെ അന്തേവാസികൾ എന്ന ക്രമത്തിൽ.
തൃശൂർ: 16 2509. മുകുന്ദപുരം: 10 418. കൊടുങ്ങല്ലൂർ: 8 699. ചാവക്കാട്: 3 83.