തൃശൂർ: തൃശൂർ, മലപ്പുറം ജില്ലകളിലെ കോൾ നിലങ്ങളുടെ സമഗ്ര വികസനത്തിനായി രൂപീകരിച്ച തൃശൂർ- പൊന്നാനി സമഗ്ര കോൾ നില വികസന അതോറിറ്റി പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂർ എം.പി. ടി.എൻ. പ്രതാപൻ ചെയർമാനും, പൊന്നാനി എം.പി. ഇ. ടി. മുഹമ്മദ് ബഷീർ, ആലത്തൂർ എം.പി. രമ്യ ഹരിദാസ്, ചാലക്കുടി എം.പി. ബെന്നി ബഹനാൻ, എന്നിവർ വൈസ് ചെയർമാൻമാരും, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ തുടങ്ങിയവർ പുതിയ അംഗങ്ങളുമായിരിക്കും. ജില്ലാ കളക്ടർ സ്‌പെഷ്യൽ ഓഫീസറായ സമിതിയിൽ നിലവിലുള്ള മറ്റ് അംഗങ്ങൾ തുടരും.