പ്രഭാത സ്നേഹവിരുന്നിന്റെ ഭാഗമായി നിയമസഭാ മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നു.
തൃശൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനാട്ടുകര സേവാസദനത്തിൽ പ്രഭാത ഭക്ഷണം നൽകി. സ്നേഹവിരുന്നിന് മുൻ നിയമസഭാ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ കുട്ടികൾക്ക് ഭക്ഷണം നൽകി തുടക്കം കുറിച്ചു. പ്രൊഫ പി.വി. കൃഷ്ണൻ നായർ, മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ചാലിശ്ശേരി, വിൻസെന്റ് കാട്ടൂക്കാരൻ, കൗൺസിലർ പ്രിൻസി രാജു, കെ. ഗോപാലകൃഷ്ണൻ, സി.സി. ഡേവി, ആന്റസ് ഫ്രാൻസീസ് തേറാട്ടിൽ, ലിസി ആന്റോ തരകൻ, ടി.എസ്. സന്തോഷ്, ജരാർദ്ദ് കൊക്കൻ, ടോം ആന്റണി, വാറുണ്ണി, റോയ്സൺ, സുഷീർ മാടമ്പിക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.