തൃശൂർ : ജലവിതാനം 12.49 മീറ്ററിലെത്തിയതിനാൽ ചെറുകിട ജലസേചന വകുപ്പിന്റെ കീഴിൽ തെക്കുംകര പഞ്ചായത്തിലെ പത്താഴക്കുണ്ട് ഡാം ഇന്ന് രാവിലെ 10.30ന് തുറക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ അറിയിച്ചു. ഡാമിന്റെ ക്രസ്റ്റ് ലെവൽ 12.50 മീറ്ററും പരമാവധി ജലനിരപ്പ് 14 മീറ്ററുമാണ്. വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളംങ്കുന്നത്തുകാവ്, അവണൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.