all-india-mahila-associat
മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ നിന്ന്..

തൃപ്രയാർ: പന്ത്രണ്ടാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ രണ്ട് ദിവസമായി നടന്നുവന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവും വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സനുമായ എം.കെ. സലീഖ ഉദ്ഘാടനം ചെയ്തു. എം. ഗിരിജാദേവി അദ്ധ്യക്ഷയായി.

ദീർഘകാലം സംഘടനയെ നയിച്ച എം.വി. വിശാലാക്ഷിയെ സമ്മേളനത്തിൽ ആദരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പ്രൊഫ. ആർ. ബിന്ദു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ആർ. വിജയ, കെ.വി. നഫീസ, മേരി തോമസ്, കെ.വി. പുഷ്പ, ടി.സി. ഭാനുമതി, മഞ്ജുള അരുണൻ, സ്വാഗത സംഘം ചെയർമാൻ പി.എം. അഹമ്മദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഉഷ പ്രഭുകമാർ സ്വാഗതവും കെ.ആർ. സീത നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം. ഗിരിജാദേവി ( പ്രസിഡന്റ്), ഉഷ പ്രഭുകമാർ (സെക്രട്ടറി), കെ.ആർ. സീത ( ട്രഷറർ).