ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 2,98,01,852 രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിലെ ഭണ്ഡാരം വരവിനേക്കാൾ അരകോടിയോളം കുറവാണിത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ 3,44,93,787 രൂപയായിരുന്നു ലഭിച്ചിരുന്നത്. 1 കിലോ 922 ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണവും 14 കിലോ 600 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരത്തിന്റെ 30 നോട്ടുകളും അഞ്ഞൂറിന്റെ 123 എണ്ണവും അടക്കം 91,500 രൂപയുടെ മൂല്യമില്ലാത്ത നോട്ടുകളും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. തൃശൂർ ജില്ലാ സഹകരണ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണിതിട്ടപ്പെടുത്തുന്നതിനുള്ള ചുമതല.