marangal
മാടക്കായി ചന്ദ്രന്റെ ജാതിത്തോട്ടത്തിലെ കരിഞ്ഞു തുടങ്ങിയ മരങ്ങള്‍

പുതക്കാട്: പ്രളയത്തെ തുടർന്ന് ജാതിത്തോട്ടം നശിച്ചു. പാഴായി മാടക്കായി ചന്ദ്രന്റെ ജാതിത്തോട്ടമാണ് നശിച്ചത്. കായ്ക്കുന്ന നൂറോളം മരങ്ങളാണ് തോട്ടത്തിലുള്ളത്. നന്നായി കായ്ക്കുന്ന 45 മരങ്ങള്‍ കരിഞ്ഞു. പറമ്പില്‍ വെള്ളം കയറി ദിവസങ്ങള്‍ നിന്നതോടെ മരത്തിന്റെ വേരുകള്‍ ചീഞ്ഞാണ് നശിച്ചത്. മരങ്ങളുടെ ഇല പഴുത്ത് കൊഴിഞ്ഞു തുടങ്ങി. പറമ്പിലെ വെള്ളം ഒഴുകി പോകാന്‍ ഇടമില്ലാത്തതാണ് കൂടുതല്‍ ദിവസം വെള്ളം കെട്ടി നില്‍ക്കാനിടയാക്കിയത്. പതിനഞ്ച് വര്‍ഷം പ്രായമുള്ള മരങ്ങളാണ് തോട്ടത്തില്‍ ഉള്ളത്. ഇനിയും കൂടുതല്‍ മരങ്ങള്‍ക്ക് ഉണക്കം ബാധിക്കുമോ എന്ന ആശങ്കയിലാണ് ചന്ദ്രന്‍.