കൊടുങ്ങല്ലൂർ: കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയ്ക്ക് ലഭിച്ച പുസ്തകങ്ങൾ അഴീക്കോട് ഐ.എം.യു.പി സ്കൂളിന് നൽകി. സ്കൂളിലെ വായനാ വസന്തം പരിപാടിയുടെ ഭാഗമായി സ്കൂൾ ലൈബ്രറി നവീകരിക്കുന്നതിനായാണ് എം.എൽ.എ പുസ്തക ശേഖരം നൽകിയത്.

സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനദ്ധ്യാപിക എൻ.എം. ഷൈജ, എം.എൽ.എയിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് നൗഷാദ് കൈതവളപ്പിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ പ്രസീന റാഫി, നസീർ പതപ്പിള്ളി, അബ്ബാസ്, നൗഷാദ്, പ്രദീഷ് ,എന്നിവർ ആശംസകൾ നേർന്നു.

സ്റ്റാഫ് സെക്രട്ടറി നാസർ മാസ്റ്റർ സ്വാഗതവും അസ്‌ലം മാസ്റ്റർ നന്ദിയും പറഞ്ഞു.