എരുമപ്പെട്ടി: ബ്രൂണെയിൽ നടന്ന ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ ധന്യ രാമചന്ദ്രന് സ്വർണം. മത്സരിച്ച മൂന്ന് ഇനങ്ങളായ ഷോട്ട്പുട്ടിൽ സ്വർണവും ജാവലിൻ ത്രോയിൽ വെള്ളിയും ഡിസ്‌കസ് ത്രോയിൽ വെങ്കലവുമാണ് കരസ്ഥമാക്കിയത്. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ താത്കാലിക കായിക പരിശീലകയായ ധന്യ തൃശൂർ അവണൂർ സ്വദേശിനിയാണ്. കഴിഞ്ഞ മാസം സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ മൂന്ന് സ്വർണ മെഡൽ നേടിയിട്ടുണ്ട്. ഡിസംബറിൽ മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ മീറ്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ്.