കരുവന്നൂർ: മീൻ വാൻ തട്ടി വയോധിക മരിച്ചു. സെന്റ് മേരീസ് ദേവാലയത്തിൽ നിന്നും രാവിലെ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വൃദ്ധദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിൽ നിന്നും വരുകയായിരുന്ന മീൻകയറ്റുന്ന വാൻ റോഡിലേയ്ക്ക് കയറിവന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് സമീപത്തെ കാനയുടെ സൈഡിലുണ്ടായിരുന്ന ടെലിഫോൺ പോസ്റ്റിൽ തട്ടി റോഡിലേയ്ക്ക് മറയുകയായിരുന്നു. ഇതേസമയം അത് വഴി വരുകയായിരുന്ന പുത്തൻതോട് സ്വദേശികളായ കരുത്തി തോമൻ തോമസും (72) ഭാര്യ എൽസിയും (62) വാനിനടിയിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരപരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും എൽസി മരണപ്പെടുകയായിരുന്നു.
തോമസിനെ ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മക്കൾ: ബൈജു, മെറീന (സിസ്റ്റർ). മരുമകൾ: റീന.