തൃശൂർ: ശ്രീരാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ഉപാദ്ധ്യക്ഷൻ സ്വാമി ഗൗതമാനന്ദ മഹാരാജിന് പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിൽ സ്വീകരണം നൽകി. പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ ഹാരാർപ്പണം നടത്തി. പുഷ്പവൃഷ്ടിയോടെ ആശ്രമത്തിലേക്ക് ആനയിച്ചു. ആശ്രമത്തിലെ ശ്രീരാമകൃഷ്ണ ക്ഷേത്രത്തിൽ സ്വാമി ഗൗതമാനന്ദ ദർശനം നടത്തി. സ്വാമി നന്ദാത്മജാനന്ദ, സ്വാമി ശ്രീവിദ്വാനന്ദ, സ്വാമി തുരീയസ്ഥാനന്ദ, സ്വാമി വാണീശാനന്ദ, സ്വാമി മഹാപ്രേമാനന്ദ, സ്വാമി യതിവരാനന്ദ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെ ശ്രീരാമകൃഷ്ണ ക്ഷേത്രത്തിൽ 75 പേർക്ക് സ്വാമി ഗൗതമാനന്ദ മന്ത്രദീക്ഷ നൽകും. വൈകീട്ട് നാലിന് ത്യാഗീശാനന്ദ ഹാളിൽ നടക്കുന്ന പൗരസ്വീകരണം ശിവഗിരി ശ്രീനാരായണ ധർമ്മസംഘത്തിലെ സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി സദ്ഭവാനന്ദ അദ്ധ്യക്ഷനാകും.