തൃശൂർ: പ്രളയദുരിതം ബാധിച്ച വീടുകളെയും ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയവരുടെയും കെടുതികൾക്കിരകളായ കർഷകരുടെയും പേരിൽ ലഭിച്ച കോടിക്കണക്കിന് രൂപ പൊതുവികസനത്തിനോ, നീർച്ചാലുകൾ, പുഴകൾ തുടങ്ങിയവയുടെ വികസനത്തിനോ ഉപയോഗിക്കാതെ പ്രകൃതിക്ഷോഭ ദുരിത നിവാരണ ഫണ്ട് ചെലവഴിക്കതെ അതിന് മീതെ സർക്കാർ അടയിരിക്കുകയാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാബു. ഈ പ്രളയത്തിൽ ദുരിതം അനുഭവിക്കേണ്ടിവന്നവർ തീരെ സാധുക്കളായതിനാൽ കുടുംബസഹായം 25000 രൂപയാക്കി ഉയർത്തണം. ഇങ്ങനെ കൊടുത്താലും 125 കോടിയിൽ താഴെ മാത്രമേ ചെലവാക്കേണ്ടി വരൂ. വീടുകളുടെ പരിസരങ്ങൾ മെച്ചപ്പെടുത്താൻ അത് ഉപകാരപ്പെടും. ദുരിത ബാധിതരുടെ പ്രശ്‌നങ്ങളെ പരിഗണിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ടി.വി. ബാബു സർക്കാരിനോട് ആവശ്യപ്പെട്ടു.