തൃശൂർ: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. തുടർച്ചയായി മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്ന 31 പ്രദേശങ്ങളാണ് സംഘം സന്ദർശിച്ച് സുരക്ഷാ പരിശോധന നടത്തിയത്. ഒരു ജിയോളജിസ്റ്റും ഒരു മണ്ണുപര്യവേഷണ ഉദ്യോഗസ്ഥനും അടങ്ങിയ രണ്ട് പേർ വീതമുള്ള അഞ്ച് സംഘങ്ങളായിട്ടായിരുന്നു പരിശോധന. മണ്ണുപര്യവേക്ഷണവകുപ്പ് ഓഫീസർ സിന്ധു.പി.ഡി സുരക്ഷാപരിശോധനയ്ക്ക് നേതൃത്വം നൽകി.
പരിശോധന നടത്തിയത്
വരടക്കയം, ആനക്കയം, തുമ്പൂർമുഴി, കാഞ്ഞിരപ്പള്ളി, പരിയാരം എച്ച്.ഡി.പി കോളനി, മുപ്ലിയം, മുരിയാട്ടുകുന്ന്, പുതുക്കാട് പൊട്ടൻപാടം, ആരേശ്വരം, കുഞ്ഞാലിപ്പാറ, മറ്റത്തൂർ, വെള്ളിക്കുളങ്ങര, പത്തുകുളങ്ങര, നായാട്ടുകുണ്ട്, കൊടകര മേനോടി, കുറ്റിച്ചിറ, രണ്ടുകൈ, അരിച്ചാംകുഴി, വെട്ടിക്കുഴി, വാരംകുഴി, ചൂളക്കടവ്, കോടശ്ശേരിമലനിരകൾ, വരവൂർ കോട്ടക്കുന്ന് കോളനി, പിലാക്കാട് ചിറ്റണ്ട സ്‌കൂളിന് പിറകുവശത്തുള്ള വനപ്രദേശം, കൊണ്ടാഴി മേലേമുറി, കാട്ടാളത്ത് കോളനി, പുലാക്കോട് പറകുന്നത്ത് കോളനി, മുസാഫിരിക്കുന്ന്, ടവർ പരിസരം, വാതിൽമാടം കോളനി, വാതിൽമാടം കോളനി, വെള്ളാനി, കോഴിക്കുന്ന്, മംഗലംതണ്ട് കുന്ന്,കോളനിക്കുന്ന്, താഴ് വാരം റോഡ്