തൃശൂർ: മഴക്കെടുതി മൂലം ജില്ലയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ അവശേഷിക്കുന്നത് 18 എണ്ണം മാത്രം. ഇവയിൽ 155 കുടുംബങ്ങളിലെ 509 പേരാണുള്ളത്. ആകെ പുരുഷൻമാർ 196, സ്ത്രീകൾ 199, കുട്ടികൾ 114. ചാലക്കുടി, തലപ്പിള്ളി താലൂക്കുകളിൽ ക്യാമ്പുകളില്ല. തൃശൂരിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ. എട്ട് ക്യാമ്പുകളിലായി 128 കുടുംബങ്ങളിലെ 423 പേരാണ് തൃശൂർ താലൂക്കിൽ കഴിയുന്നത്.