ഗുരുവായൂർ: പ്രളയബാധിതരെ സഹായിക്കാൻ ഗുരുവായൂർ സ്‌പോർട്‌സ് അക്കാഡമിയുടെ അംഗങ്ങളും കുട്ടികളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75,000 രൂപ സംഭാവന നൽകി. ചാവക്കാട് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ചെക്ക് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയ്ക്ക് ജി.എസ്.എ ട്രഷറർ വി.വി. ഡൊമിനി കൈമാറി. ജി.എസ്.എ പ്രസിഡന്റ് ടി.എം. ബാബുരാജ് അദ്ധ്യക്ഷനായി. സെക്രട്ടറി സി. സുമേഷ്, സീനിയർ കോച്ച് ഡേവിഡ് ആന്റോ, വി.വി. ബിജു, കെ.പി. സുനിൽ, അരുൺ.സി.മോഹൻ, എ.കെ തിലകൻ, പി. ബസന്ത് എന്നിവർ സംസാരിച്ചു.