malsya-vilpana-thozhilali
പന്നിത്തടം മാർക്കറ്റിലെ മത്സ്യ വിൽപ്പന തൊഴിലാളികൾ.

എരുമപ്പെട്ടി: ദുരിത ബാധിതരെ സഹായിക്കാൻ മത്സ്യ വിൽപ്പന തൊഴിലാളികൾ ഒരു ദിവസത്തെ കച്ചവട ലാഭവിഹിതം നൽകുന്നു. പന്നിത്തടം മത്സ്യ മാർക്കറ്റിലെ തൊഴിലാളികളാണ് മാതൃകാ പരമായ പ്രവർത്തനം കാഴ്ച വയ്ക്കുന്നത്. അഞ്ച് സ്റ്റാളുകളിലായി 18 മത്സ്യ വിൽപ്പന തൊഴിലാളികളാണ് ഈ മാർക്കറ്റിലുള്ളത്. ഒന്നര ലക്ഷം രൂപയിലധികം വില വരുന്ന മത്സ്യങ്ങൾ വിൽപ്പന നടത്തിയാൽ 50,000 രൂപ ലാഭവിഹിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ തുക മുഴവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ലാ കളക്ടർക്ക് കൈമാറും. ഇവരുടെ നൻമ നിറഞ്ഞ പ്രവർത്തനത്തിന് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പിന്തുണയുണ്ട്.