വാടാനപ്പിള്ളി: ആരും കണ്ടാൽ ഒന്ന് കൊതിച്ചു പോകും.. പുക വയ്ക്കാതെ തനിയെ മൂത്ത് പഴുത്ത തനി നാടൻ വാഴക്കുലകൾ. പരിചയ സമ്പന്നരായ കർഷകരല്ല ഇത് വിളയിച്ചത്. ഗാന്ധി ഹരിത സമൃദ്ധി ജൈവക്കൃഷി പ്രകാരം തൃത്തല്ലൂർ യു.പി സ്‌ക്കൂളിലെ കുട്ടികർഷകർ ജൈവകൃഷി രീതിയിൽ വിളയിച്ച സ്‌നേഹക്കുലകളാണിത്. ഈ വാഴക്കുലകൾ ലേലത്തിൽ വാങ്ങിയവർക്ക് കുലകൾ വീട്ടിൽ കൊണ്ടുപോകാൻ തോന്നിയില്ല. ഇത് കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പകുത്തുനൽകി. ആദ്യ കുലകൾ പി.എസ് പ്രദീപും , തൃത്തല്ലൂർ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.ബി ഹരിലാലും ചേർന്ന് എറ്റു വാങ്ങി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.എ ജാഫർ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക കോർഡിനേറ്റർ കെ.എസ്. ദീപൻ ആമുഖ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സി.പി. ഷീജ, പി.വി. ശ്രീജാ മൗസമി എന്നിവരും കുലകൾ ലേലത്തിൽ വാങ്ങി. കിലോയ്ക്ക് 125 രൂപയ്ക്ക് ആറ് കുലകൾ വിറ്റ വകയിൽ മൂവായിരം രൂപയോളം ലഭിച്ചു. നൂറിലേറെ കുലകൾ ഇനിയും പാകമായിട്ടുണ്ട്. ഇത് വിൽക്കുന്ന മുറയ്ക്ക് പണം സമാഹരിക്കാനാണ് നീക്കം. കാളി ക്ഷേത്രം ഭാരവാഹി ശശിധരൻ ചുങ്കത്ത് , വി. ഉഷാകുമാരി, ഗാന്ധി ഹരിതസമൃദ്ധി മണ്ഡലം ചെയർമാൻ ശ്രീകുമാർ മഞ്ഞിപ്പറമ്പിൽ, കെ.ജി റാണി തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂളിലെ പരിസ്ഥിതി സംഘടനകളായ ലൗ ഗ്രീൻ ക്ലബ്ബ്, ഗ്രീൻ പൊലീസ് എന്നിവ ഗാന്ധി ഹരിത സമൃദ്ധിയും ഇത്തിക്കാ