മാള: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മാള ക്ഷീര വികസന വകുപ്പ് സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്തു. വി.ആർ സുനിൽകുമാർ എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, വൈസ് പ്രസിഡന്റ് ടി.കെ ഗോപി, കെ.കെ രവി നമ്പൂതിരി , ജൂണി ജോസ് റോഡ്രിഗ്സ്, സി. നിഷ, കെ.കെ ബിനേഷ് തുടങ്ങിയവർ സംസാരിച്ചു.