പുറനാട്ടുകര: ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥി കെ.ആർ. അക്ഷയ്, സൈക്കിൾ വാങ്ങാൻ രണ്ട് വർഷമായി സ്വരുക്കൂട്ടിയ 6,940 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കവളപ്പാറയിലെയും നിലമ്പൂരിലെയും പ്രളയക്കാഴ്ച്ചകൾ കണ്ടപ്പോഴാണ് സൈക്കിൾ വേണ്ടെന്ന് പറഞ്ഞ് പണം അച്ഛന് കൈമാറിയത്. ചിറ്റിലപ്പിള്ളിയിലെ കള്ള്‌ചെത്ത് തൊഴിലാളിയായ കുളങ്ങരപ്പറമ്പിൽ കെ.പി രാജനും ഭാര്യ ഷൈലക്കും മകന്റെ തീരുമാനത്തോട് പൂർണ്ണസമ്മതമായി. സ്‌കൂളിലെത്തി ഹെഡ്മാസ്റ്റർ വി.എസ്. ഹരികുമാറിനാണ് ധനസഹായം കൈമാറിയത്.