കയ്പ്പമംഗലം: കയ്പ്പമംഗലം ആദികേശവപുരം ക്ഷീരോത്പാദക സഹകരണസംഘത്തിൽ ജില്ലാ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാൽ ഗുണമേന്മ ബോധവത്കരണ ക്ലാസും, മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് സൗജന്യ കാലിത്തീറ്റ വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുൽ ഹുദ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജിസ്‌നി ഷാജി അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ എൻ. വീണയും, മതിലകം ക്ഷീരവികസന ഓഫീസർ കെ.എ ബിന്ദുജയും ക്ലാസെടുത്തു. ക്ഷീര സംഘം വൈസ് പ്രസിഡന്റ് കെ.വി വർഗ്ഗീസ്, ക്ഷീര സംഘം സെക്രട്ടറി ടി.എം സജേഷ് എന്നിവർ സംസാരിച്ചു...