വരന്തരപ്പിള്ളി: കുറുമാലി പുഴയിലെ ആറ്റപ്പിള്ളി റെഗുലേറ്ററിൽ വന്നടിയുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച നടത്തുന്നതിന് വരന്തരപ്പിള്ളി പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നു. പ്രസിഡന്റ് ജയശ്രീ കൊച്ചുഗോവിന്ദൻ അദ്ധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ഡിക്‌സൺ, ഇ.എ. ഓമന, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.