മാള: മാള കാവനാട് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്കിൽ യാത്ര ചെയ്തിരുന്ന അങ്കമാലി സ്വദേശികളായ രാഹുൽ (22), ജിനിൻ (23) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മാളയിൽ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ സുഹൃത്തുക്കളും ഉണ്ടായിരുന്നു. മാള ഭാഗത്ത് നിന്ന് വടമയിലേക്ക് പോയിരുന്ന കാറിലാണ് എതിർ ദിശയിൽ വന്നിരുന്ന ബൈക്ക് ഇടിച്ചത്. ബൈക്ക് തെറ്റായ ദിശയിലായിരുന്നുവെന്നും ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായും പറയുന്നു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.