കൊണ്ടാഴി: കൊണ്ടാഴി എ.എൽ.പി സ്‌കൂളിൽ നടന്ന വേരുകൾ തേടി ചരിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം രമ്യ ഹരിദാസ് എം.പി നിർവഹിച്ചു. സ്‌കൂൾ ആരംഭിക്കാൻ മുൻകൈയെടുത്ത ഇ.എം. പൈലി, പ്രഥമ പ്രധാനദ്ധ്യാപകൻ പി.വി. ഗോപാലകൃഷ്ണൻ മാസ്റ്റർ, പ്രഥമ വിദ്യാർത്ഥികളായ ടി.കെ. സഫിയ, ടി.കെ. കബീർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സുലേഖ പ്രദീപ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ്. നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. ജോമി ജോൺ നന്ദിയും പറഞ്ഞു