കൊടുങ്ങല്ലൂർ: മേത്തല ജ്ഞാനാർത്ഥദായിനി സഭ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവന സഭാ പ്രസിഡന്റ് പി.കെ ജയാനന്ദൻ മാസ്റ്ററിൽ നിന്നും നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ ഏറ്റുവാങ്ങി. സഭാ ഭരണസമിതി അംഗങ്ങളായ എൻ.ജി സുരേഷ്, സി.ഡി ധർമ്മൻ, കെ.ആർ സുഭാഷ്, എം.എസ് സുഭാഷ്, എൻ.കെ ജയരാജ്, ഉഷാഗീതൻ, സി.കെ മുകുന്ദൻ, എൻ.പി പ്രകാശൻ എന്നിവർ സന്നിഹിതരായി.