കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം, പോഴങ്കാവ് അസ്മാബി കോളേജ് റോഡിന്റെ നവീകരണത്തിനായി 60.5 ലക്ഷം രൂപയുടെ ഭരണാനുമതി. താമസിയാതെ തുടർ നടപടികൾ പൂർത്തീകരിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു. ഈ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി, ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, ഹാർബർ എൻജിനിയറിഗ് വകുപ്പിന് നൽകിയ കത്ത് പരിഗണിച്ചാണ് നവീകരണത്തിനായി സംഖ്യ അനുവദിച്ചത്..