അന്തിക്കാട്: ദുരന്തമുഖത്ത് സർവവും നഷ്ടപ്പെട്ട കുഞ്ഞ് ബാല്യങ്ങൾക്കായി അന്തിക്കാട് കെ.ജി.എം സ്കൂളിലെ വിദ്യാർത്ഥികൾ ശേഖരിച്ച ഒരു വണ്ടി നിറയെ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നിലമ്പൂരിലേക്ക് പുറപ്പെട്ടു. പി.ടി.എ പ്രസിഡന്റ് ഫിജി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് കളിപ്പാട്ട വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ജോഷി ഡി കൊള്ളന്നൂർ സ്വാഗതം പറഞ്ഞു. കുട്ടികൾ ശേഖരിച്ച കളിപ്പാട്ടങ്ങളും പഠനോപകരങ്ങളും നിറച്ച വണ്ടി നിലമ്പൂർ ഏ ഇ ഓഫിസിലേക്കാണ് യാത്ര തിരിച്ചത്. സമഗ്ര ശിക്ഷ കേരള പ്രോജക്ട് കോ ഓർഡിനേറ്റർ പ്രകാശ് ബാബു, ബി.ആർ.സി ബി.പി.ഒ അജിത ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ തുടങ്ങിയവർ സംസാരിച്ചു.