വടക്കാഞ്ചേരി: പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 167-ാം ജന്മദിനം തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ. ഹൃഷികേശ് സ്വാമിയുടെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിച്ചു. വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ, സെക്രട്ടറി എസ്. ശ്രീകുമാർ, പ്രതിനിധി സഭാംഗം കെ.പി. രാമകൃഷ്ണൻ, യൂണിയൻ ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.