കൊടുങ്ങല്ലൂർ: പതിനൊന്നാം ശമ്പള പരിഷ്‌ക്കരണത്തിന് കമ്മിഷനെ പോലും നിശ്ചയിക്കാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ ഐക്യസമരസമിതി രൂപീകരിച്ച് പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ അലി മുഹമ്മദ് പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ കൊടുങ്ങല്ലൂർ ബ്രാഞ്ചിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് ലൈജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യാത്രഅയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.പി ജോസ് ഉദ്ഘാടനം ചെയ്തു. സന്തോഷ് തോമസ്, ടി.ജി രഞ്ജിത്ത്, എം.എ ഡെ്‌സൻ, കെ.എച്ച് രാജേഷ് തുടങ്ങിയവർ സംസാരിച്ചു. വിരമിച്ച ജീവനക്കാർക്കും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു.