photo
ചാലക്കുടിയിലെ എൽ.ജെ.ഡി നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന എം.സി.ആഗസ്തിയുടെ ഫോട്ടോ ജില്ലാ ജനറൽ സെക്രട്ടറി പി..ഐ..സൈമൺ അനാച്ഛാദനം ചെയ്യുന്നു

ചാലക്കുടി: എൽ.ജെ.ഡി നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന എം.സി. ആഗസ്തിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.ഐ. സൈമൺ ഫോട്ടോ അനാച്ഛാദന കർമ്മം നിർവ്വഹിച്ചു. പാർട്ടി ഓഫീസിൽ നടത്തിയ ചടങ്ങിൽ പ്രസിഡന്റ് ഇൻ ചാർജ്ജ് എ.എൽ. കൊച്ചപ്പൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് യൂജിൻ മോറോലി, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ബേബു, ജോസ് പൈനാടത്ത്, സലോമ സാണ്ടർ, സി.ഐ. തോമസ്, ഉണ്ണിക്കൃഷ്ണൻ പ്ലാശേരി ഡേവീസ് താക്കോൽക്കാരൻ തുടങ്ങിയവർ സംസാരിച്ചു.