തൃപ്രയാർ: ഗോജുക്കാൻ കരാത്തെ അസോസിയേഷനും ടി.എസ്.ജി.എ കരാത്തെ അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ ഇന്റർ സി.ബി.എസ്.ഇ കരാത്തെ ചാമ്പ്യൻഷിപ്പ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സഹോദയ സെക്രട്ടറി ഡോ എം. ദിനേശ്ബാബു മുഖ്യാതിഥിയായിരുന്നു. പി.കെ. സുഭാഷ്ചന്ദ്രൻ മാസ്റ്റർ, സി.എം. നൗഷാദ്, സി.ജി. അജിത്കുമാർ, ഷിഹാൻ മധു വിശ്വനാഥ്, റെൻഷി സുനിൽ വി.എസ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 25 സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നായി 600ലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.