തൃശൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുന്നതിന് കൂട്ടായ ഇടപെടല്‍ ആവശ്യപ്പെട്ട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ടി.എന്‍ പ്രതാപന്‍ എം.പി കത്തയച്ചു. ശാശ്വതപരിഹാരം കാണുവാൻ ഉന്നതതലയോഗം വിളിച്ച് ചേര്‍ക്കണം. തൃശൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് മാറ്റിയെടുക്കുന്നതിന് 'ട്രാഫിക് മാസ്റ്റര്‍ പ്ലാന്‍' ഉണ്ടാക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടുകയും വേണം. ഈ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, മേയര്‍ അജിത വിജയന്‍, ജില്ലാ കളക്ടര്‍ എ. ഷാനവാസ് എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്...