തൃശൂർ: തുടർച്ചയായി രണ്ടാം വർഷവും പ്രളയം നേരിട്ട കർഷകർ, ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കൃഷിവകുപ്പു മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം തേക്കിൻകാട് തെക്കേ ഗോപുരനടയ്ക്കു സമീപം പച്ചക്കറി വിപണി ഒരുക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രളയബാധിത കർഷകരുടെ നേന്ത്രക്കായയും പച്ചക്കറികളും വിറ്റഴിക്കുന്നതിനാണ് വിപണി. കൃഷി വകുപ്പിന് പുറമേ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ തുടങ്ങിയ സർക്കാർ ഏജൻസികളും വിപണിയിൽ പങ്കാളികളാവും. നാളെ മുതൽ സെപ്തംബർ രണ്ട് വരെ വിപണി പ്രവർത്തിക്കും. വിപണിയുടെ ഉദ്ഘാടനം നാളെ രാവിലെ 11 ന് മന്ത്രി അഡ്വ. വി. എസ്. സുനിൽകുമാർ നിർവഹിക്കും...