കുന്നംകുളം: പോർക്കുളം പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗങ്ങൾ ജില്ലാ ദുരന്തനിവാരണ അതോററ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഗ്രൗണ്ട് വാട്ടർ അതോററ്റി ഉദ്യോഗസ്ഥൻ അരുൺ ലാൽ, മണ്ണ് സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥൻ സതീശൻ എന്നിവരുടെ കുടെ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു, പഞ്ചായത്ത് ക്ലർക്ക് അരുൺ എന്നിവരും ഉണ്ടായിരുന്നു. മണ്ണിടിച്ചിൽ ഭീഷണിമൂലം മാറ്റി പാർപ്പിച്ച നാല് കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകുന്നതിന് വേണ്ട നിർദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും തുടർ നടപടികൾ ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.