jalalsavam
തൃപ്രയാർ ജലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഗീതാഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ : തൃപ്രയാർ ജലോത്സവം സംഘാടകസമിതി ഓഫീസ് പോളി ജംഗ്ഷനിൽ ഗീതാഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.വി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാധാകൃഷ്ണൻ, ബ്ളോക്ക് പഞ്ചായത്തംഗം ടി.വി ഷൈൻ, സംഘാടക സമിതി ജന കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, എം.വി പവനൻ എന്നിവർ സംസാരിച്ചു. സെപ്തംബർ 11ന് തിരുവോണനാളിലാണ് ജലോത്സവം നടക്കുക...