ചാലക്കുടി : ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനവും സെപ്തം. 26, 27, 28, 29 തിയതികളിൽ സ്വാമി സച്ചിദാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ശാഖാ ഭാരവാഹികളുടെ യോഗത്തിൽ എസ്.എൻ.ഡി.പി ചാലക്കുടി യൂണിയൻ പ്രസിഡന്റ് കെ.വി ദിനേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു . യൂണിയൻ സെക്രട്ടറി കെ.എ ഉണ്ണിക്കൃഷ്ണൻ പ്രവർത്തനം വിശദീകരിച്ചു. ചന്ദ്രൻ കൊളത്താപ്പിള്ളി, പി.എസ് രാധാകൃഷ്ണൻ, ബോസ് കാമ്പളത്ത് തുടങ്ങിയവർ പങ്കെടുത്തു.