ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വാർഡ് രണ്ട് ഇരട്ടപ്പുഴയിൽ താമസിക്കുന്ന തയ്യിൽ വേലായി മകൻ സുബ്രഹ്മണ്യനും അനുജൻ പരേതനായ കൃഷ്ണകുട്ടിയുടെ കുടുംബവും ഇവരുടെ കുടുംബക്ഷേത്രവും മഴമാറിയിട്ടും വെള്ളക്കെട്ടിനാൽ ദുരിതത്തിൽ. വെള്ളക്കെട്ട് ഒഴിവാക്കാനായി 12 വർഷം മുൻപ് പഞ്ചായത്ത് ഇട്ട പൈപ്പുകൾ കേടായി ഉപയോഗ ശൂന്യമായിരിക്കുകയാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് ശാശ്വത നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.