kumaran
കുമാരൻ

ഒല്ലൂർ: ആദിവാസിയായ ഗ്യഹനാഥനെ കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്‌ക്കുളിന് സമീപം മലയൻ പരേതനായ മാധവൻ മകൻ കുമാരൻ (54) ആണ് മരിച്ചത്.

മരോട്ടിച്ചാൽ രണ്ടാംകുത്തിൽ വെച്ചാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് 4.30നാണ് വീട്ടിൽനിന്നും പോയത്. പീന്നിട് രാത്രി 10.30നാണ് ഫോറസ്റ്റ് ഓഫിസിൽ നിന്നും മരണവിവരം അറിയുന്നത്. കാട്ടിലേക്ക് ഇയാളോടെപ്പം രണ്ടു പേർ ചേർന്നാണ് പോയത്. അവിടെ വെച്ച് ദേഹാസ്വാസ്ഥ്യം കണ്ടതിനെ തുടർന്ന് ഇവരാണ് ഫോറസ്റ്റ് ഓഫിസിലും പഞ്ചായത്ത് മെമ്പറെയും വിവരം അറിയിച്ചത്.

സംഭവം അറിഞ്ഞ് ഒല്ലൂർ പൊലീസും, വനം വകുപ്പ് ഉദ്ദേഗസ്ഥരും കാട്ടിൽ എത്തിയിരുന്നു. മൃതദേഹത്തിന് കാവൽ എർപ്പെടുത്തി. ഞായറാഴ്ച പൊലീസും വനം വകുപ്പ് ഉദ്ദോഗസ്ഥരും ഫോറൻസിക്ക് വിഭാഗവും പരിശോധന നടത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. മരണത്തിൽ അസ്വാഭാവികത ഒന്നും ഇല്ല എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ഭാര്യ: സാവിത്രി മക്കൾ: അശ്വതി, അനു, അഞ്ജിത. മരുമക്കൾ: വേലായുധൻ, ഷിജോ, ഗീരിഷ്.