കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊട്ടിക്കൽ ഈഴവ സേവാ സമിതി ഉച്ച ഭക്ഷണ വിതരണം ആരംഭിച്ചതിന്റെ നൂറാം ഞായർ പ്രമാണിച്ച് വിഭവസമൃദ്ധമായ സദ്യയും ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണവും നടന്നു. ഉച്ച ഭക്ഷണ വിതരണം എസ്.എൻ.ഡി.പി യോഗം കൊട്ടിക്കൽ ശാഖയാണ് ആരംഭിച്ചത്. അന്ന് ശാഖാ ഭാരവാഹികളായിരുന്നവർ ഈഴവ സേവാ സമിതി ഭാരവാഹികളായതോടെ പിന്നീട് ഭക്ഷണ വിതരണം സമിതി ഏറ്റെടുത്തു. നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക സഹായം സമിതി പ്രസിഡന്റ് സദാനന്ദൻ കുഴിക്കാട്ടിൽ നിന്നും കൊടുങ്ങല്ലൂർ എസ്.ഐ ഇ.ആർ. ബൈജു ഏറ്റു വാങ്ങി. ഇ.എസ് സാബു മുഖ്യാതിഥിയായി. സമിതി സെക്രട്ടറി സുനിൽ ചേപ്പുള്ളി, രക്ഷാധികാരി സദാനന്ദൻ പാലയ്ക്കപറമ്പിൽ, ഖജാൻജി മിനി രാജു പനപ്പറമ്പിൽ, വൈസ് പ്രസിഡന്റ് രമ ഓട്ടറാട്ട്, സുമേഷ് മേത്തശ്ശേരി, വീണ കണ്ണൻ കണിച്ചായി, മണിലാൽ പണിക്കശ്ശേരി എന്നിവർ സംബന്ധിച്ചു.