തൃശൂർ: എൻ.വി. കൃഷ്ണ വാര്യരുടെ മരുമകനും സ്വാതന്ത്ര്യ സമര സേനാനിയുമായ നെരുക്കാവ് വാരിയത്ത് എൻ.വി.രാമവാര്യർ (98) നിര്യാതനായി. കൃഷ്ണവാര്യരെ കുറിച്ച് ഞങ്ങളുടെ കുഞ്ഞേട്ടൻ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. മക്കൾ: മുരളീധരൻ (എൻജിനീയർ), അമല (റിട്ട. ദെന ബാങ്ക്), വിമല (റിട്ട. യു.ടി.ഐ. ബാങ്ക്), നിർമല (കസ്റ്റംസ് ഓഫീസർ, മുംബൈ). മരുമക്കൾ: ഡോ. ഉമാദേവി (ദേവമാതാ സി.എം.ഐ. സ്‌കൂൾ, പാട്ടുരായ്ക്കൽ), അഡ്വ. വിശ്വമനാഥൻ, രാമചന്ദ്രൻ (റിട്ട. എസ്.ആർ. പ്രൈവറ്റ് ലിമിറ്റഡ്), ഡോ. അച്യുതൻ (റിട്ട. ബാർക്ക്). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ാറമേക്കാവ് ശാന്തിഘട്ടിൽ.